മാതൃഭാഷ




വംശനാശം നേരിടുന്ന പരിശുദ്ധമായ പഴമയുടെ ഗന്ധങ്ങളും , ദ്രവിച്ചിട്ടും പഴയ കാല സാഹിത്യ കൃതികൾ മുതൽ മോഡേൺ പുസ്തകങ്ങൾ വരെ സൂക്ഷിക്കുന്ന മരത്തിന്റെ അലമാരകളും , നിരനിരയായി ചിട്ടയോടെ ഇട്ട കസേരകളും മേശകളും കൊണ്ട് സമ്പന്നമായ തളപ്പറമ്പ് ഗവ: മാപ്പിള യു.പി സ്കൂളിലെ സ്റ്റാഫ് റൂമിലിരുന്ന് ഉത്തരക്കടലാസുകൾ പരിശോധിക്കുകയാണ് ലക്ഷ്മണൻ മാഷ്. ഉച്ചയൂൺ കഴിച്ച് വയർ നിറഞ്ഞ സംതൃപ്തിയിലും ഉഷ്ണക്കാറ്റ് മാടി വിളിക്കുന്ന ഉറക്കിന്റെ ആലസ്യത്തിലും ഉത്തരക്കടലാസുകൾ ധൃതിയിൽ നോക്കി തീർക്കാൻ ശ്രമിച്ച ലക്ഷ്മണൻ മാഷിന്റെ മുഖം പെട്ടെന്ന് വലിഞ്ഞ് മുറുകി ഉടനെ എല്ലാ ഉത്തരക്കടലാസുകളും വാരിക്കൂട്ടി ലക്ഷ്മണൻ മാഷ് സ്റ്റാഫ് റൂമിന്റെ പുറത്തേക്കോടി .
***   ****       ******* 
ഒരാളും സംശയം ചോദിക്കാൻ മുതിരാത്ത ക്ലാസായിരുന്നു ഏഴ് ബിയിലെ ലക്ഷ്മണൻ മാഷിന്റെ സോഷ്യൽ പിരീഡ് കാരണം എല്ലാം കിറുകൃത്യമായി എടുക്കുകയും എന്നും ചോദ്യങ്ങൾ ചോദിച്ച് വിദ്യാർത്ഥികളുടെ പഠന നിലവാരം പരിശോധിക്കുകയും ചെയ്യുന്ന കർക്കശക്കാരനായ മാഷായിരുന്നു ലക്ഷ്മണൻ മാഷ്. അത് കൊണ്ട് തന്നെ കുട്ടികളെല്ലാം വായക്ക് സിബ് ഇട്ട് മാഷ് പറയുന്ന മുഴുവൻ കാര്യങ്ങളും അതേപടി നോട്ട്ബുക്കിൽ പകർത്തുകയാണ് ചെയ്യാറുള്ളത്. അങ്ങനെ ഇന്നലെത്തെ പിരീഡിൽ ലക്ഷ്മണൻ മാഷ് ഇന്ത്യയുടെ ഫണ്ടമന്റൽ റൈറ്റ്സിനെ പറ്റി വിശദീകരിക്കുന്നതിനിടയിലാണ് ക്ലാസിലെ മിണ്ടാപൂച്ചയായ നാഷിദ് മാഷെ ഈ "റൈറ്റു എക്സ്പ്രഷന്റെ" മലയാളം എന്താ ? എന്ന് ചോദിച്ചത് . 'നിനക്കെന്തിനാ ഇപ്പോൾ അതിന്റെ മലയാളം അതിന്റെ ഡെഫിനിഷനെഴുതാനെ പരീക്ഷയിൽ ഉണ്ടാകൂ അല്ലെങ്കിൽ നീ ഒന്നും ചോദിക്കാറില്ലല്ലോ ഓരോ ഉഡായിപ്പുമായി മന്നോളും' എന്ന മങ്കിന്റെ മറുപടി കേട്ട് ക്ലാസിലെ കുട്ടികളെല്ലാം നാഷിദിനെ വലിയ സംശയക്കാരൻ എന്ന് പറഞ്ഞ് കളിയാക്കി ചിരിക്കാൻ തുടങ്ങി
******       *********
ഗുഡ് ആഫ്റ്റർ നൂൺ ടീച്ചർ ലക്ഷ്മണൻ മാഷിന്റെ ഗൗരവം നിറഞ്ഞ മുഖവും കൈയിൽ പിടിച്ച ഉത്തരക്കടലാസും കണ്ട് ഏഴ് ബീയിലെ കുടികളെല്ലാം ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു . ആഫ്റ്റർ നൂൺ ഹാ ഇരിക്ക്, എന്നാ ജ്ഞ പിച്ച് നാഷദ് ഇങ്ങ് വാ എന്ന് പറഞ്ഞ് ഭയം  കെട്ടിപ്പടുത്തിയ മൗനത്തെ തരിപ്പണമാക്കി ലക്ഷ്മണൻ മാഷ് കസേരയിലിരുന്നു. മിണ്ടാപ്പൂച്ചയായ നാഷിദ് ഞാൻ പരീക്ഷക്ക് തോറ്റുപോയാ എന്ന് സ്വയം ചോദിച്ച് പേടിയോടെ മാഷിന്റെ അരികിലെത്തിപ്പോൾ ലക്ഷ്മണൻ മാഷ് കുട്ടികളോടെല്ലാമായി ചോദിച്ചു കഴിഞ്ഞ പരീക്ഷയിലെ ലേഖനം ഏത് ഭാഷയിലാണ് ഞാൻ നിങ്ങളോട് എഴുതാൻ പറഞ്ഞത് അപ്പോൾ കുട്ടികളെല്ലാം ഒരുമിച്ച് പറഞ്ഞു "മാതൃഭാഷയിൽ " എന്നാൽ ഇവിടൊരുത്തൻ എഴുതിയത് കേട്ടോ " ഗോഡ്സ് ഔൺ കൺട്രിയെന്നറിയപ്പെടുന്ന നമ്മുടെ കേരളം ഇന്ത്യയിലെ തന്നെ വൺട്ര ഫുൾ സ്റ്റേറ്റാണ്. വെസ്റ്റേൺ ഗട്സ് മലനിരകളാലും ബ്യൂട്ടിഫുൾ നാച്ചുറിനാലും സമ്പന്നമായ സ്റ്റേറ്റ് കൂടിയാണ് നമ്മുടെ കേരളം " ഇത്ര വരെ വായിച്ചിട്ട് ലക്ഷ്മണൻ മാഷ് നാഷിദിനോട് ചോദിച്ചു ഇതാണടോ നിന്റെ മാതൃഭാഷ ? ഇത് കേട്ട നാഷിദ് എല്ലാ ഭയവും കളഞ്ഞ് ധൈര്യത്തോടെ പറഞ്ഞു: "മാഷേ മലയാള നാടായ കേരളത്തിൽ ജനിച്ചിട്ടും ഞാൻ ഇന്ന് വരെ കേട്ട മലയാളം ഇംഗ്ലീഷും മറ്റു ഭാഷകളും കൂടി കലർന്ന മലയാളമാണ് ആരും തനിമയാർന്ന മലയാളം പറയുന്നത് ഞാൻ കേട്ടിട്ടില്ല പണ്ട് ഉമ്മൂമ വീട്ടിലുണ്ടായപ്പോൾ നല്ല നല്ല മലയാളം കേട്ടിരുന്നു ഇപ്പോൾ അതും നിലച്ചു. മലയാളികളായിട്ടും ഇംഗ്ലീഷും മറ്റും കൂടകലർന്ന മലയാളം സംസാരിക്കുന്ന നമ്മുടെ കേരളത്തിൽ ഇപ്പോൾ ഇത് തന്നെയല്ലേ മാഷെ മാതൃഭാഷ

                            
   ✎ നാഷിദ് സി.പി
x

Comments