Posts

Showing posts from February, 2022

മാതൃഭാഷ

വംശനാശം നേരിടുന്ന പരിശുദ്ധമായ പഴമയുടെ ഗന്ധങ്ങളും , ദ്രവിച്ചിട്ടും പഴയ കാല സാഹിത്യ കൃതികൾ മുതൽ മോഡേൺ പുസ്തകങ്ങൾ വരെ സൂക്ഷിക്കുന്ന മരത്തിന്റെ അലമാരകളും , നിരനിരയായി ചിട്ടയോടെ ഇട്ട കസേരകളും മേശകളും കൊണ്ട് സമ്പന്നമായ തളപ്പറമ്പ് ഗവ: മാപ്പിള യു.പി സ്കൂളിലെ സ്റ്റാഫ് റൂമിലിരുന്ന് ഉത്തരക്കടലാസുകൾ പരിശോധിക്കുകയാണ് ലക്ഷ്മണൻ മാഷ്. ഉച്ചയൂൺ കഴിച്ച് വയർ നിറഞ്ഞ സംതൃപ്തിയിലും ഉഷ്ണക്കാറ്റ് മാടി വിളിക്കുന്ന ഉറക്കിന്റെ ആലസ്യത്തിലും ഉത്തരക്കടലാസുകൾ ധൃതിയിൽ നോക്കി തീർക്കാൻ ശ്രമിച്ച ലക്ഷ്മണൻ മാഷിന്റെ മുഖം പെട്ടെന്ന് വലിഞ്ഞ് മുറുകി ഉടനെ എല്ലാ ഉത്തരക്കടലാസുകളും വാരിക്കൂട്ടി ലക്ഷ്മണൻ മാഷ് സ്റ്റാഫ് റൂമിന്റെ പുറത്തേക്കോടി . ***   ****       *******  ഒരാളും സംശയം ചോദിക്കാൻ മുതിരാത്ത ക്ലാസായിരുന്നു ഏഴ് ബിയിലെ ലക്ഷ്മണൻ മാഷിന്റെ സോഷ്യൽ പിരീഡ് കാരണം എല്ലാം കിറുകൃത്യമായി എടുക്കുകയും എന്നും ചോദ്യങ്ങൾ ചോദിച്ച് വിദ്യാർത്ഥികളുടെ പഠന നിലവാരം പരിശോധിക്കുകയും ചെയ്യുന്ന കർക്കശക്കാരനായ മാഷായിരുന്നു ലക്ഷ്മണൻ മാഷ്. അത് കൊണ്ട് തന്നെ കുട്ടികളെല്ലാം വായക്ക് സിബ് ഇട്ട് മാഷ് പറയുന്ന മുഴുവൻ കാര്യങ്ങളും...