ബലി പെരുന്നാൾ: പരീക്ഷണങ്ങളിൽ അജയ്യരായവർക്കുള്ള ദൈവ നീതി
ലോകം മുഴുവൻ കൊറോണ മഹാമാരി എന്ന ദൈവ പരീക്ഷണം സർവ്വ താണ്ഡവമാടുന്ന ഈ നവ കാലത്ത് നമ്മുടെ കാതുകളിൽ തുളച്ചുകയറുന്നത്ജീവിതത്തിൽ പരാജയപ്പെട്ടവരുടെയും വിശ്വാസം കെട്ടിപ്പെടുത്തുന്നതിൽ അടിപതറിയവരുടെയും ബ്രേക്കിഗ് ന്യൂസുകളാണ്. നാം ഓരോരുത്തരും കോവിഡ് റേറ്റിംങ് നോക്കുന്നതിലും വ്യാപാര വ്യവസായങ്ങൾ നിലനിർത്തുന്നതിലും ശ്രദ്ധ തിരിച്ചപ്പോൾ നാം അറിയാതെ പോയത് മറുഭാഗത്ത് പ്രയാസപരീക്ഷണങ്ങളിൽ പൊറുതി മുട്ടി ജീവിതത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും പരാജയം ഏറ്റുവാങ്ങുന്നവരുടെ ദാരുണമായ സംഭവ വികാസങ്ങളാണ്. പരിശുദ്ധമായ ദുൽഹജ് മാസത്തിൽ കാലെടുത്ത് വെച്ച വിശ്വാസികളായ നാം ഇത്തരത്തിലുള്ള പരീക്ഷണങ്ങളിൽ അടിപതറാതിരിക്കാൻ ആദ്യമായും അന്ത്യമായും അറിഞ്ഞിരിക്കേണ്ട മഹത്വരമായ പാഠമാണ് കൈപ്പേറിയ പരീക്ഷണ പാത്രത്തിൽ മധുരം നിറച്ച ഇബ്രാഹിം നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും ത്യാഗനിർഭരമായ വിജയഗാഥ ഇബ്രാഹിം നബി സഹനത്തിന്റെ കപ്പിത്താൻ അഗ്നിപരീക്ഷണത്തിൽ ഉരുകി തീരാതെ വിജയശ്രീലാളിതനായി ഖലീലുള്ളാ എന്ന ദൈവനാമത്തിൽ ഉയർത്തി എഴുന്നേറ്റ ഇബ്രാഹിം നബി എന്ന മാതൃക പുരുഷൻ മനുഷ്യ കുലത്തിന് കുടുംബ നായകത്വത്തിലും ആഥിദേയ മര്യാദയിലും അമൂല്...