Posts

മാതൃഭാഷ

വംശനാശം നേരിടുന്ന പരിശുദ്ധമായ പഴമയുടെ ഗന്ധങ്ങളും , ദ്രവിച്ചിട്ടും പഴയ കാല സാഹിത്യ കൃതികൾ മുതൽ മോഡേൺ പുസ്തകങ്ങൾ വരെ സൂക്ഷിക്കുന്ന മരത്തിന്റെ അലമാരകളും , നിരനിരയായി ചിട്ടയോടെ ഇട്ട കസേരകളും മേശകളും കൊണ്ട് സമ്പന്നമായ തളപ്പറമ്പ് ഗവ: മാപ്പിള യു.പി സ്കൂളിലെ സ്റ്റാഫ് റൂമിലിരുന്ന് ഉത്തരക്കടലാസുകൾ പരിശോധിക്കുകയാണ് ലക്ഷ്മണൻ മാഷ്. ഉച്ചയൂൺ കഴിച്ച് വയർ നിറഞ്ഞ സംതൃപ്തിയിലും ഉഷ്ണക്കാറ്റ് മാടി വിളിക്കുന്ന ഉറക്കിന്റെ ആലസ്യത്തിലും ഉത്തരക്കടലാസുകൾ ധൃതിയിൽ നോക്കി തീർക്കാൻ ശ്രമിച്ച ലക്ഷ്മണൻ മാഷിന്റെ മുഖം പെട്ടെന്ന് വലിഞ്ഞ് മുറുകി ഉടനെ എല്ലാ ഉത്തരക്കടലാസുകളും വാരിക്കൂട്ടി ലക്ഷ്മണൻ മാഷ് സ്റ്റാഫ് റൂമിന്റെ പുറത്തേക്കോടി . ***   ****       *******  ഒരാളും സംശയം ചോദിക്കാൻ മുതിരാത്ത ക്ലാസായിരുന്നു ഏഴ് ബിയിലെ ലക്ഷ്മണൻ മാഷിന്റെ സോഷ്യൽ പിരീഡ് കാരണം എല്ലാം കിറുകൃത്യമായി എടുക്കുകയും എന്നും ചോദ്യങ്ങൾ ചോദിച്ച് വിദ്യാർത്ഥികളുടെ പഠന നിലവാരം പരിശോധിക്കുകയും ചെയ്യുന്ന കർക്കശക്കാരനായ മാഷായിരുന്നു ലക്ഷ്മണൻ മാഷ്. അത് കൊണ്ട് തന്നെ കുട്ടികളെല്ലാം വായക്ക് സിബ് ഇട്ട് മാഷ് പറയുന്ന മുഴുവൻ കാര്യങ്ങളും...

ബലി പെരുന്നാൾ: പരീക്ഷണങ്ങളിൽ അജയ്യരായവർക്കുള്ള ദൈവ നീതി

Image
   ലോകം മുഴുവൻ കൊറോണ മഹാമാരി എന്ന ദൈവ പരീക്ഷണം സർവ്വ താണ്ഡവമാടുന്ന ഈ നവ കാലത്ത് നമ്മുടെ കാതുകളിൽ തുളച്ചുകയറുന്നത്ജീവിതത്തിൽ പരാജയപ്പെട്ടവരുടെയും വിശ്വാസം കെട്ടിപ്പെടുത്തുന്നതിൽ അടിപതറിയവരുടെയും ബ്രേക്കിഗ് ന്യൂസുകളാണ്. നാം ഓരോരുത്തരും കോവിഡ് റേറ്റിംങ് നോക്കുന്നതിലും വ്യാപാര വ്യവസായങ്ങൾ നിലനിർത്തുന്നതിലും ശ്രദ്ധ തിരിച്ചപ്പോൾ നാം അറിയാതെ പോയത് മറുഭാഗത്ത് പ്രയാസപരീക്ഷണങ്ങളിൽ പൊറുതി മുട്ടി ജീവിതത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും പരാജയം ഏറ്റുവാങ്ങുന്നവരുടെ ദാരുണമായ സംഭവ വികാസങ്ങളാണ്. പരിശുദ്ധമായ ദുൽഹജ് മാസത്തിൽ കാലെടുത്ത് വെച്ച വിശ്വാസികളായ നാം ഇത്തരത്തിലുള്ള പരീക്ഷണങ്ങളിൽ അടിപതറാതിരിക്കാൻ ആദ്യമായും അന്ത്യമായും അറിഞ്ഞിരിക്കേണ്ട മഹത്വരമായ പാഠമാണ് കൈപ്പേറിയ പരീക്ഷണ പാത്രത്തിൽ മധുരം നിറച്ച ഇബ്രാഹിം നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും ത്യാഗനിർഭരമായ വിജയഗാഥ ഇബ്രാഹിം നബി സഹനത്തിന്റെ കപ്പിത്താൻ അഗ്നിപരീക്ഷണത്തിൽ ഉരുകി തീരാതെ വിജയശ്രീലാളിതനായി ഖലീലുള്ളാ എന്ന ദൈവനാമത്തിൽ ഉയർത്തി എഴുന്നേറ്റ ഇബ്രാഹിം നബി എന്ന മാതൃക പുരുഷൻ  മനുഷ്യ കുലത്തിന് കുടുംബ നായകത്വത്തിലും ആഥിദേയ മര്യാദയിലും അമൂല്...

കളവ് പറഞ്ഞാൽ ഇന്ക്ക് കുറ്റം കിട്ടും

 ആരാരുമില്ലാെതെ കൊറോണ മഹാമാരിക്ക് മുന്നിൽ നാം ഏകരായപ്പോൾ ചില നേരമെങ്കിലും നമ്മുടെ അരികിലേക്ക് വന്ന് പോയത് നാം എന്നോ മറന്ന് പോയ അലെങ്കിൽ മറന്നു എന്ന് നടിച്ച നൊസ്റ്റാൾജിയ എന്ന് നാം വിശേപ്പിക്കുന്ന നല്ല ഓർമകളും കളി ചിരികളുമാണ്. ഇന്നത്തെ കാലത്ത് നാം ഒരുപാട് ഫിലോസഫിക്കൽ ചിന്തകൾ പറഞ്ഞ് വിടുമ്പോൾ ആരോ പറഞ്ഞ തത്വമാണ്  അനാവശ്യ സമയത്ത് കൂട്ടിരിക്കുന്ന കൂട്ടുകാരെക്കാൾ നല്ല സുഹൃത്തുക്കൾ അത്യാവിശ്യ സമയത്ത് സഹായിക്കുന്ന സുഹൃത്തുക്കളാണെന്ന്(A friend in need is a friend indeed) ജീവിതത്തിൽ ഉയർച്ചകൾ മാത്രം ചിന്തിച്ച്  വന്ന വഴി ഓർക്കാതെ ജീവിത |  തിരക്കിനിടയിൽ  മുഴുകി വിജയം എത്തി പിടിച്ചപ്പോൾ നാം കരുതി ജീവിതത്തിലെ എല്ലാം നാം കരസ്ഥമാക്കി എന്ന്. മനുഷ്യൻറെ ഇത്തരത്തിലുള്ള അത്യാഗ്ര ചിന്തകളെ ആണ് ഈ കൊറോണ മഹാമാരി തച്ചുടച്ചത് . ഇന്ന് നാം ലോക്കായി കൂട്ടുകാരില്ലാതെ കുടുംബക്കാറില്ലാതെ തിരക്കില്ലാതെ വീട്ടിലിരിക്കുമ്പോൾ നമുക്ക് സന്തോഷം നൽകുന്നത് മറഞ്ഞുപോയ നല്ല ഓർമ്മകളും എന്നോ കളിച്ചു മറന്ന പഴയ കളികളുമാണ്. ഇന്ന് വരെ നാം ഓർക്കാതെ നടന്ന ഈ ഓർമ്മകൾ നാം ഏകരായപ്പോൾ സന്തോഷം തരുന്നെങ്കിൽ നാം നൊസ്റ്റാൾജിയ ...

ഈ ബ്ലോഗ് വന്ന കഥ

ഭാവിയിൽ എന്താകണമെന്ന് അധ്യാപകർ ചോദിക്കുമ്പോൾ ആദ്യം മനസ്സിൽ കടന്നു കൂടുന്നത് എഴുത്തുകാരനാവുക എന്നതാണ്. എന്നാലും അധ്യാപകരുടെ ആ ചോദ്യത്തിന് ഞാൻ കൊടുക്കാറുള്ള ഉത്തരം ക്ലാസിലെ കൂട്ടുകാർ പറയുന്ന പോലെ എൻജിനീയറോ  ഡോക്ടറോ അവുക എന്നതാണ്. അത് കൊണ്ട് തന്നെ മനസ്സിലുള്ള ആഗ്രഹം പുറെ ത്തെടുക്കാതെ ഉള്ളിലടച്ചു പിടിച്ചു. പക്ഷേ ക്ലാസിലെ കവികളും കഥാകൃത്തുകളും അവരുടെ എഴുത്തുകൾ പുറത്ത് പംബ്ലിഷ് ചെയ്യുമ്പോൾ മനസ്സിലടച്ച ആ ആഗ്രഹം പുറത്തു ചാടും അങ്ങനെ എന്റെ ആഗ്രഹത്തെ തടവിലാക്കാതെ ഞാൻ ആദ്യമായി ഒരു ലേഖനമെഴുതി ഒരു മാഗസിനിൽ അയച്ചു കൊടുത്തു എൻറെ നിർഭാഗ്യം കൊണ്ടോ അല്ലെങ്കിൽ എഴുത്തിന്റെ ക്വാളിറ്റി കൊണ്ടോ അത് ഇന്നേവരെ പ്രസിദ്ധീകരിച്ചില്ല അവിടുന്ന് ഡൗൺ ആയിപ്പോയ ആത്മവിശ്വാസം കൊണ്ട് ഞാൻ എഴുത്ത് നിർത്തി. അങ്ങനെ പത്താം ക്ലാസിലെ ആർട്ട്സ് ഫെസ്റ്റിലെ ഷോട്ട് സ്റ്റോറിയിൽ ആൾ തികയാത്ത സ്ഥാനത്ത് എന്നെ പിടിച്ചിട്ട പ്പോൾ ഞാൻ പോലും കരുതിയില്ല എനിക്ക് ഫസ്റ്റ് കിട്ടുമെന്ന് . അവിടുന്ന് കിട്ടിയ ആത്മവിശ്വാസം കളയാതിരിക്കാൻ ഞാൻ എഴുതുന്നത് മുഴുവൻ സ്വന്തം നോട്ട് ബുക്കിലാക്കി. അത് കൂട്ടുകാർക്കിടയിൽ കാണിച്ചു കൊടുത്ത് അവരുടെ നല്ല അഭിപ്രായത്തിൽ...