ബലി പെരുന്നാൾ: പരീക്ഷണങ്ങളിൽ അജയ്യരായവർക്കുള്ള ദൈവ നീതി
ലോകം മുഴുവൻ കൊറോണ മഹാമാരി എന്ന ദൈവ പരീക്ഷണം സർവ്വ താണ്ഡവമാടുന്ന ഈ നവ കാലത്ത് നമ്മുടെ കാതുകളിൽ തുളച്ചുകയറുന്നത്ജീവിതത്തിൽ പരാജയപ്പെട്ടവരുടെയും വിശ്വാസം കെട്ടിപ്പെടുത്തുന്നതിൽ അടിപതറിയവരുടെയും ബ്രേക്കിഗ് ന്യൂസുകളാണ്. നാം ഓരോരുത്തരും കോവിഡ് റേറ്റിംങ് നോക്കുന്നതിലും വ്യാപാര വ്യവസായങ്ങൾ നിലനിർത്തുന്നതിലും ശ്രദ്ധ തിരിച്ചപ്പോൾ നാം അറിയാതെ പോയത് മറുഭാഗത്ത് പ്രയാസപരീക്ഷണങ്ങളിൽ പൊറുതി മുട്ടി ജീവിതത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും പരാജയം ഏറ്റുവാങ്ങുന്നവരുടെ ദാരുണമായ സംഭവ വികാസങ്ങളാണ്.
പരിശുദ്ധമായ ദുൽഹജ് മാസത്തിൽ കാലെടുത്ത് വെച്ച വിശ്വാസികളായ നാം ഇത്തരത്തിലുള്ള പരീക്ഷണങ്ങളിൽ അടിപതറാതിരിക്കാൻ ആദ്യമായും അന്ത്യമായും അറിഞ്ഞിരിക്കേണ്ട മഹത്വരമായ പാഠമാണ് കൈപ്പേറിയ പരീക്ഷണ പാത്രത്തിൽ മധുരം നിറച്ച ഇബ്രാഹിം നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും ത്യാഗനിർഭരമായ വിജയഗാഥ
ഇബ്രാഹിം നബി സഹനത്തിന്റെ കപ്പിത്താൻ
അഗ്നിപരീക്ഷണത്തിൽ ഉരുകി തീരാതെ വിജയശ്രീലാളിതനായി ഖലീലുള്ളാ എന്ന ദൈവനാമത്തിൽ ഉയർത്തി എഴുന്നേറ്റ ഇബ്രാഹിം നബി എന്ന മാതൃക പുരുഷൻ മനുഷ്യ കുലത്തിന് കുടുംബ നായകത്വത്തിലും ആഥിദേയ മര്യാദയിലും അമൂല്യമായ പാഠങ്ങളാണ് പകർന്നു നൽകിയത്. ഇബ്രാഹീം നബിയും അവിടുത്തെ സഹർദമിണി ഹാജറ ബീവിയും മകൻ ഇസ്മാഈൽ നബിയും അനുഭവിച്ച് വിജയം വരിച്ച പരീക്ഷണ കാലഘട്ടം ഇസ്ലാമിൽ എന്നും മറിക്കപ്പെടുന്ന ചരിത്ര താളുകളാണ്.
ഇബ്രാഹീം ചരിതം തുടങ്ങുന്നത് തന്നെ ലോകത്തിലെ തന്നെ ഏറ്റവും നീചഭരണാധികാരിയായ നംറൂദിന്റെ കാലഘട്ടത്തിലാണ്. അവിടുത്ത പ്രഥമ പൂജാരിയും ബിംബവിൽപ്പനക്കാരനുമായ ആസറിലൂടയാണ് അല്ലാഹു സുബ്ഹാനഉവത ആല ഇബ്റാഹീം നബിയെ ഭൂമിയിലേക്കയച്ചത്. ശൈവം മുതലേ ഏക ദൈവ വിശ്വാസം സ്വീകരിച്ച ഇബ്റാഹിം നബി (അ) തന്റെ പിതാവിന്റെ ബിംബ വിൽപ്പനയെയും അന്ധവിശ്വാസങ്ങളെയും തകർത്തെറിഞ്ഞു . അന്ധവിശ്വാസങ്ങൾ തലക്ക് പിടിച്ച് നീചനായ നംറൂദിന്റെ കാൽകീഴിൽ കഴിയുന്നവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാൻ ഇബ്റാഹിം നബി ഒരുതന്ത്രം മെനെഞ്ഞെടുത്തു അങ്ങനെ ഒരു ഉത്സവനാളിൽ ജനങ്ങളെല്ലാം പുറത്ത് പോയ നേരം വെറും അബലരായ ബിംബങ്ങളെ തച്ച് തകർത്തു പിന്നെ അതിൽ വലിയ ബിംബത്തനടുത്ത് ആ കോടാലി വെക്കുകയും ചെയ്തു ഉത്സവ ശേഷം ബിംബങ്ങളുടെ ദുരവസ്ഥ കണ്ട് ദേഷ്യം കൊണ്ടു വിറച്ച നംറൂദ് ചോദിച്ചു ആരാണി കൊടും കുറ്റം ചെയ്തത് അപ്പോൾ അവിടെ ഉണ്ടായ ഒരു ഭൃർത്ഥൻ പറഞ്ഞു ഇബ്റാഹീം എന്ന് പേരുളളവനാണ് ഇത് ചെയ്തതെന്ന് അങ്ങനെ ഇബ്റാഹിം നബിയെ കാലങ്ങളോളം ശേഖരിച്ച് വെച്ച ആഗ്നികുണ്ടത്തിൽ എറിയാൻ കൽപ്പിച്ചു അവസാനമായി ഏക ദൈവിശ്വസത്തെ ഉപേക്ഷിച്ചാൽ വെറുതേ വിടാം ശിക്ഷയിൽ നിന്ന് മോചിതനാക്കാം എന്ന് പറഞ്ഞു പക്ഷേ ഈമാനിന്റെ വെളിച്ചത്തിൽ ജ്വലൽ സൂര്യനെ പോലെ നിന്ന ഇബ്റാഹിം നബിയെ ആ അഗ്നികുണ്ടത്തിലേക്കെറിയപ്പെട്ടു ഒട്ടും പതറാതെ തീകുണ്ടിൽ എത്തും മുന്നേ ഹസ്ബിയല്ലാ എന്ന് പറഞ്ഞ് കൊണ്ടിരുന്നു ഇത് കണ്ട് മനുഷ്യരല്ലാത്ത സർവ്വ ജീവജാലങ്ങളും മലക്കുകളും നബിക്ക് വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ ജിബ്രീൽ (അ ) നബിക്കരികിൽ പോയപ്പോൾ ഇബ്റാഹിം നബി പറഞ്ഞു ഹസ്ബിയല്ലാ.. ഉടനെ തന്നെ അല്ലാഹു തീയോട് കൽപ്പിച്ചു നീ ഇബ്രാഹിമിന് തണുപ്പും രക്ഷയുമാകുക അങ്ങനെ ഈമാനോടെ അല്ലാഹുവിനെല്ലാം സമർപ്പിച്ച് ആ വലിയ പരീക്ഷണത്തിൽ നിന്നും ഇബ്റാഹിം നബി വിജയം നേടി. പക്ഷേ ഇത് കൊണ്ട് മാത്രം അല്ലാഹു സുബ്ഹാനഉവത ആല ഇബ്റാഹീം നബിയുടെ പരിക്ഷണം നിർത്തിയില്ല ആറ്റുനോറ്റു കിട്ടിയ മകനെയും സഹദർമിണിയെയും ജനവാസമില്ലാത്ത മൃഗ്യങ്ങൾ മാത്രമുള്ള മരുഭൂമിയിൽ പറഞ്ഞയക്കുകയും ചെയ്തു അവിടുന്ന് തിരിച്ച് വരുമ്പോൾ ഭാര്യ ചോദിച്ചു താങ്കൾ അല്ലാഹുവിന്റെ കൽപ്പനയിലാണോഎന്നെയും മകനെയും ഈ തരിശ് ഭൂമിയിൽ കൊണ്ടിടുന്നത് അവിടുന്ന് അതേ എന്ന മറുപടി ലഭിച്ചതോടെ യാതൊരു ഭയവും കൂടാതെ അവർ അവിടെ താമസം തുടങ്ങി ഇന്ന് ലോകത്തെ ഏറ്റവും സുന്ദരമായതും പരിശുദ്ധമായതും ലോക ഗുരു അന്ത്യവിശ്രമം കൊള്ളുന്നതുമായ മക്കയെന്ന പുണ്യസ്ഥലമാണ് അത്. ഇബ്രാഹീം നബിയുടെ മകനായ ഇസ്മാഈൽ നബി യിലൂടെ തന്നെയാണ് അന്ത്യം വരെ ഉറവ വെറ്റാത്ത പരിശുദ്ധ സംസമിന് നാഥൻ പിറവി നൽകിയത്. മാത്രമല്ല അല്ലാഹു സുബ്ഹാന ഉതആല വർഷങ്ങൾക്ക് ശേഷം തനിക്ക് കിട്ടിയ മകനെ ബലിയറുക്കാൻ പറഞ്ഞപ്പോൾ ചങ്ക് പൊട്ടിയിട്ടും അതിൽ നിന്ന് പിന്മാറാതെ സ്വന്തം മകനെ ബലിയറുക്കാൻ അണിയിച്ചൊരുക്കി തയ്യാറാക്കിയപ്പോൾ തന്റെ മകനോട് പറഞ്ഞു: മോനെ ഞാൻ നിനെ ബലിയറുക്കാനാണ് കൊണ്ട് പോകുന്നത് ആ നിമിഷം കുട്ടിയായ ഇസ്മാഈൽ നബി പറഞ്ഞ വാക്കുകൾ ഇന്നും ചരിത്ര താളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ടതാണ് അവിടുത്തെ വാക്കുകൾ : അല്ലാഹു പറഞ്ഞിട്ടല്ലേ ഞാൻ തയ്യാർ എന്നെ അറുക്കുമ്പോൾ കമിഴ്ത്തി കിടത്തി അറുത്തോ എന്റെ മുഖം കണ്ടാൽ ബാപ്പാക്ക് അറുക്കാൻ സാധിക്കില്ല. മകന്റെ ധീരമായ വിശ്വാസവാക്കുകൾ കേട്ട് ആനാന്ദാശ്രുക്കൾ ഒഴുക്കി യാതൊരു വിറയലുമില്ലാതെ മകന്റെ കഴുത്തിൽ മൂർച്ചയുള്ള കത്തിവെച്ചപ്പോൾ അല്ലാഹു ആ ഈമാനിക ശക്തിയോടപ്പമുള്ള നിശ്ചയദാർഡ്യത്തിന് നൽകിയ സമ്മാനമാണ് ഇന്നും നാം ബലിയറുത്ത് സന്തോഷിക്കുന്ന ബലി പെരുന്നാൾ
തീവ്രമായ മൂന്ന് പരീക്ഷണങ്ങൾക്ക് മുന്നിലും അടിപതറാതെ സർവ്വശക്തന്റെ കൽപ്പന നുസരിച്ച് ഭാര്യയേയും മകനെയും കുടുംബത്തിനെയും സമൂഹത്തേയും വിജയത്തിന്റെ പാതയിലെത്തിച്ച ഖലീലുല്ലാ ഇബ്റാഹിം നബി ഭാര്യയും മകനും ഉൾക്കൊള്ളുന്ന കുടുംബത്തിന്റെയും സമുദായത്തിന്റേയും യഥാർത്ഥ കപ്പിത്താനാകുന്നു
ദൃഡമാക്കണം നാം നമ്മുടെ ഈമാൻ
ഈ നവകാലത്ത് ഏതൊരു ചെറിയ പ്രതിസന്ധികളിലും തളരുന്നവരാകുന്നു നമ്മിൽ പലരും. തീർച്ചയായും നാം ഏറെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണത് നമ്മിൽ എത്രത്തോളം ഈമാൻ ഉണ്ടോ അത്രത്തോളം നമുക്ക് സകല പരീക്ഷണങ്ങളിൽ നിന്നും കരകയറാൻ സാധിക്കും. ഈ കോവിഡ് കാലത്ത് നാം ഏവരും ഒരു പാട് പ്രതിസന്ധികൾ തരണം ചെയ്ത് കടന്നുപോകുന്നവരാണ് പക്ഷേ ഈ കോവിസ് മഹാമരിയിലൂടെ നമ്മുടെ വിശ്വാസത്തെ നാം തകർക്കരുത് കാരണം ഒരുപാട് പേർ അല്ലാഹു സുബ്ഹാനഉവതആല നൽകിയ കൊറോണ എന്ന പരീക്ഷണം കുറയുന്നത് കാണാതെ വിശ്വാസം തൂക്കിവിൽക്കുന്ന ഈ നവകാലത്ത് വിശ്വാസികളായ നാം അറിയാതെ പോലും അതിൽപ്പെടരുത് തീർച്ചയായും അല്ലാഹു തആല നമുക്ക് മുൻകഴിഞ്ഞ പ്രവാചക ചരിത്രങ്ങളിലൂടെ ഒരുപാട് പരീക്ഷണ വിജയങ്ങൾ കാണിച്ചു തന്നിട്ടുണ്ട് മാത്രമല്ല ലോകഗുരു മുഹമ്മദ് നബി (സ) യിലൂടെ സഹനത്തിന്റെ മഹത് അധ്യാപനങ്ങളും ചരിത്രങ്ങളും നാം പഠിക്കുകയും ചെയ്തു. തീർച്ചയായും സധാരണ മനുഷ്യരേക്കാൾ പരീക്ഷണങ്ങൾ സഹിച്ചവർ അംബിയാ മുർസലീംങ്ങളാകുന്നു അതിൽ ഏറ്റവും കൂടുതൽ പരീക്ഷിക്കപ്പെട്ടത് ഈ ലോകം തന്നെ പടക്കാൻ കാരണക്കാരനായ അന്ത്യ പ്രവാചകൻ നമ്മുടെ റസൂൽ മുഹമ്മദ് മുസ്തഫ (സ)യുമാകുന്നു. അത് കൊണ്ട് തന്നെ ദുൽഹജ്ജിന്റെ പവിത്രമായ ദിനരാത്രങ്ങളിലൂടെ അല്ലാഹു നൽകിയ പരീക്ഷണത്തോടപ്പം കടന്നുപോകുന്ന നമുക്കും ഈ ബലി പെരുന്നാൾ ഇബ്റാഹീം നബിക്ക് ത്യാഗത്തിൽ നിന്നും പരീക്ഷണത്തിൽ നിന്നും വിജയം നൽകിയത് പോലെ സന്തോഷവും സമാധാനവും നിറഞ്ഞ നല്ല നാളേക്കുള്ള പുലരിയാക്കട്ടെ ...

Pls share comment
ReplyDeleteനീ പോപിൻസ് എന്ന് പേരിടും എന്നല്ലേ പറഞ്ഞത്
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനന്നായിട്ടുണ്ട്👌👌
ReplyDelete💥
ReplyDeleteSuper
ReplyDelete