കളവ് പറഞ്ഞാൽ ഇന്ക്ക് കുറ്റം കിട്ടും

 ആരാരുമില്ലാെതെ കൊറോണ മഹാമാരിക്ക് മുന്നിൽ നാം ഏകരായപ്പോൾ ചില നേരമെങ്കിലും നമ്മുടെ അരികിലേക്ക് വന്ന് പോയത് നാം എന്നോ മറന്ന് പോയ അലെങ്കിൽ മറന്നു എന്ന് നടിച്ച നൊസ്റ്റാൾജിയ എന്ന് നാം വിശേപ്പിക്കുന്ന നല്ല ഓർമകളും കളി ചിരികളുമാണ്.

ഇന്നത്തെ കാലത്ത് നാം ഒരുപാട് ഫിലോസഫിക്കൽ ചിന്തകൾ പറഞ്ഞ് വിടുമ്പോൾ ആരോ പറഞ്ഞ തത്വമാണ്  അനാവശ്യ സമയത്ത് കൂട്ടിരിക്കുന്ന കൂട്ടുകാരെക്കാൾ നല്ല സുഹൃത്തുക്കൾ അത്യാവിശ്യ സമയത്ത് സഹായിക്കുന്ന സുഹൃത്തുക്കളാണെന്ന്(A friend in need is a friend indeed) ജീവിതത്തിൽ ഉയർച്ചകൾ മാത്രം ചിന്തിച്ച് വന്ന വഴി ഓർക്കാതെ ജീവിത | തിരക്കിനിടയിൽ  മുഴുകി വിജയം എത്തി പിടിച്ചപ്പോൾ നാം കരുതി ജീവിതത്തിലെ എല്ലാം നാം കരസ്ഥമാക്കി എന്ന്. മനുഷ്യൻറെ ഇത്തരത്തിലുള്ള അത്യാഗ്ര ചിന്തകളെ ആണ് ഈ കൊറോണ മഹാമാരി തച്ചുടച്ചത് .

ഇന്ന് നാം ലോക്കായി കൂട്ടുകാരില്ലാതെ കുടുംബക്കാറില്ലാതെ തിരക്കില്ലാതെ വീട്ടിലിരിക്കുമ്പോൾ നമുക്ക് സന്തോഷം നൽകുന്നത് മറഞ്ഞുപോയ നല്ല ഓർമ്മകളും എന്നോ കളിച്ചു മറന്ന പഴയ കളികളുമാണ്. ഇന്ന് വരെ നാം ഓർക്കാതെ നടന്ന ഈ ഓർമ്മകൾ നാം ഏകരായപ്പോൾ സന്തോഷം തരുന്നെങ്കിൽ നാം നൊസ്റ്റാൾജിയ എന്ന് പേരിട്ട് വിളിച്ച പഴയ നല്ല നിമിഷങ്ങളല്ലേ നമ്മുടെ ആത്മ സുഹൃത്തുക്കൾ🤔🤔🤔


 ❣️എത്ര അകന്നാലും പരിഭവമില്ലാതെ പുഞ്ചിരി മാത്രം സമ്മാനിക്കുന്ന നല്ല നല്ല ഓർമ്മകളാണ് എന്റെ ആത്മ സുഹൃത്തുക്കൾ❣️


Nb: ഇത് എഴുതാൻ കാരണം എന്റെ വീട്ടിന്റെ മുറ്റത്ത്  കളിച്ചോണ്ടിരിന്ന കുട്ടികളിൽ നിന്ന് ഇത് കേട്ടപ്പോയാണ് " കളവ് പറഞ്ഞാൽ ഇന്ക്ക് കുറ്റം കിട്ടും" ഇത് എന്നെ പണ്ടത്തെ നല്ല നിമിഷങ്ങൾ ഓർമിപ്പിച്ചു😊😊😊

Comments

Post a Comment