ഈ ബ്ലോഗ് വന്ന കഥ
ഭാവിയിൽ എന്താകണമെന്ന് അധ്യാപകർ ചോദിക്കുമ്പോൾ ആദ്യം മനസ്സിൽ കടന്നു കൂടുന്നത് എഴുത്തുകാരനാവുക എന്നതാണ്. എന്നാലും അധ്യാപകരുടെ ആ ചോദ്യത്തിന് ഞാൻ കൊടുക്കാറുള്ള ഉത്തരം ക്ലാസിലെ കൂട്ടുകാർ പറയുന്ന പോലെ എൻജിനീയറോ ഡോക്ടറോ അവുക എന്നതാണ്.
അത് കൊണ്ട് തന്നെ മനസ്സിലുള്ള ആഗ്രഹം പുറെ ത്തെടുക്കാതെ ഉള്ളിലടച്ചു പിടിച്ചു. പക്ഷേ ക്ലാസിലെ കവികളും കഥാകൃത്തുകളും അവരുടെ എഴുത്തുകൾ പുറത്ത് പംബ്ലിഷ് ചെയ്യുമ്പോൾ മനസ്സിലടച്ച ആ ആഗ്രഹം പുറത്തു ചാടും അങ്ങനെ എന്റെ ആഗ്രഹത്തെ തടവിലാക്കാതെ ഞാൻ ആദ്യമായി ഒരു ലേഖനമെഴുതി ഒരു മാഗസിനിൽ അയച്ചു കൊടുത്തു എൻറെ നിർഭാഗ്യം കൊണ്ടോ അല്ലെങ്കിൽ എഴുത്തിന്റെ ക്വാളിറ്റി കൊണ്ടോ അത് ഇന്നേവരെ പ്രസിദ്ധീകരിച്ചില്ല അവിടുന്ന് ഡൗൺ ആയിപ്പോയ ആത്മവിശ്വാസം കൊണ്ട് ഞാൻ എഴുത്ത് നിർത്തി. അങ്ങനെ പത്താം ക്ലാസിലെ ആർട്ട്സ് ഫെസ്റ്റിലെ ഷോട്ട് സ്റ്റോറിയിൽ ആൾ തികയാത്ത സ്ഥാനത്ത് എന്നെ പിടിച്ചിട്ട പ്പോൾ ഞാൻ പോലും കരുതിയില്ല എനിക്ക് ഫസ്റ്റ് കിട്ടുമെന്ന് . അവിടുന്ന് കിട്ടിയ ആത്മവിശ്വാസം കളയാതിരിക്കാൻ ഞാൻ എഴുതുന്നത് മുഴുവൻ സ്വന്തം നോട്ട് ബുക്കിലാക്കി. അത് കൂട്ടുകാർക്കിടയിൽ കാണിച്ചു കൊടുത്ത് അവരുടെ നല്ല അഭിപ്രായത്തിൽ സന്തോഷിച്ച് ഇരുന്നു. കൊറോണ കാരണം വീട്ടിലായ ഞാൻ എന്റെ എഴുത്തുകൾക്ക് എങ്ങനെ അഭിപ്രയം കണ്ടെത്താം എന്ന ചിന്തയിലായി. അങ്ങനെ ചിന്തിച്ച് ചിന്തിച്ച് ഞാൻ ഇന്ന് ഈ ബ്ലോഗിൽ എത്തി. ഇതാകുബോൾ എന്ന് എന്റെ എഴുത്ത് പബ്ലിഷ് ചെയ്യുമെന്നോർത്ത് കാത്തിരിക്കുകയും വേണ്ട ഞാൻ എഴുതിയ എഴുത്തുകൾ എനിക്ക് തന്നെ പബ്ലിഷ് ചെയുകയും ചെയ്യാം.
nb :ഇത് പ്രചോദനമായതും എന്റെ ഉറ്റ സുഹ്യത്തുക്കളിൽ നിന്ന് തന്നെയാണ്😜😜
ഏത് എഴുത്തുകാർക്കും ഉപകാരപെടുത്താവുന്ന ഒരിടമാണ് ബ്ലോഗുകൾ
🔥🔥🔥
ReplyDeleteTnx
ReplyDeletePoli
ReplyDeleteNadeer aan 😁
💥🤩
ReplyDeleteمع الهمة إلى القمة 👍
ReplyDeleteAmazing what thouhgts
ReplyDelete